ബറേലി : മകന്റെ കൊലയാളിയായ ബന്ധുവിനെ ജാമ്യത്തിലിറക്കി വെടിവച്ച് കൊന്ന് പ്രതികാരം തീര്‍ത്ത് മധ്യവയസ്കന്‍. ഉത്തര്‍പ്രദേശിലെ ഖേരി ജില്ലയിലെ മിതൗലിയിലാണ് സംഭവം. മറ്റൊരു കൊലക്കേസില് ജയില്വാസം അനുഭവിച്ച് പുറത്തിറങ്ങിയ കര്‍ഷകനായ കാശി കശ്യപാ(50)ണ് മകളുടെ ഭര്‍ത്താവിന്റെ അച്ഛനായ ശത്രുധന്‍ ലാലയെ തലയ്ക്ക് വെടിവെച്ച് കൊന്നത്.2020ലാണ് കൊലക്കേസില്‍ കാശിയെ ശിക്ഷിച്ചത്. ജയിലില്‍ പോകുന്നതിനുമുമ്ബ് ഭാര്യയെയും പതിനാലുകാരന്‍ മകനെയും ഇയാള്‍ ലാലയുടെ വീട്ടിലാക്കി. 2021ലാണ് കുട്ടി കൊല്ലപ്പെട്ടത്. കാശിയുടെ ഭാര്യ സ്വന്തം മകനെ ലാലയുടെ സഹായത്തോടെ കൊലപ്പെടുത്തിയെന്നാണ് കേസ്. ഇരുവരുടേയും വഴിവിട്ട ബന്ധത്തിന് കുട്ടി ദൃക്സാക്ഷിയായതാണ് കൊലയ്ക്ക് കാരണമെന്നാണ് പൊലീസ് പറയുന്നത്.