ശ്രീനഗര്‍: ജമ്മുകാഷ്മീരില്‍ രണ്ട് ലഷ്കര്‍ ഇ തൊയിബ ഭീകരര്‍ അറസ്റ്റില്‍. ഷോപ്പിയാനിലെ ചോട്ടിപോര നിവാസിയായ ഷാഹിദ് അഹമ്മദ് ലോണ്‍, ബോറിഹലന്‍ നിവാസിയായ വസീം അഹമ്മദ് ഗാനി എന്നിവരാണ് അറസ്റ്റിലായത്.ഷോപ്പിയാനില്‍ പോലീസും സൈന്യവും സംയുക്തമായി നടത്തിയ തെരച്ചിലിലാണ് ഇവരെ പിടികൂടിയത്. ഇവരുടെ പക്കല്‍ നിന്ന് ബോംബ്, തോക്ക് തുടങ്ങിയവ കണ്ടെടുത്തു.