വയനാട് : വയനാട്ടില്‍ ഭര്‍ത്താവ് ഭാര്യയുടെ കാല്‍ തല്ലിയൊടിച്ചു. കുണ്ടാല നെടുമ്പാലക്കുന്ന് കോളനിയിലെ ചന്ദ്രനാണ് കുടുംബ വഴക്കിനിടെ ഭാര്യയെ ആക്രമിച്ചത്.കമ്പിവടി കൊണ്ട് ഭാര്യയുടെ കാല്‍ തല്ലിയൊടിക്കുകയായിരുന്നു. വഴക്കിനിടെ ചന്ദ്രന്‍ ഭാര്യ മുത്തുവിനെ മര്‍ദിച്ച ശേഷം കമ്പിവടി ഉപയോഗിച്ച് വലതുകാല്‍ തല്ലി ഒടിക്കുകയായിരുന്നു. ഇക്കഴിഞ്ഞ മെയ് അഞ്ചാം തീയതി രാത്രിയായിരുന്ന സംഭവം.