പെരുമ്പാവൂര്‍ : മലദ്വാരത്തിലൂടെ കംപ്രസര്‍ പമ്പ് ഉപയോഗിച്ച് കാറ്റടിച്ചതിനെത്തുടര്‍ന്ന് അതിഥിത്തൊഴിലാളി മരിച്ച കേസിൽ ഒരാൾ അറസ്റ്റിലായി.അസം ലാഖിംപുര്‍ ബന്ദവോഗോണ്‍ സിദ്ധാര്‍ഥ് ചമുയ (33)യാണ് കുറുപ്പംപടി പൊലീസിന്റെ പിടിയിലായത്. അസം ലാഖിംപുര്‍ സ്വദേശി മിന്റുവാണ് (36) മരിച്ചത്.മലമുറി മറിയം പ്ലൈവുഡ് കമ്പനിയിലെ തൊഴിലാളികളായിരുന്നു ഇരുവരും. തിങ്കള്‍ രാവിലെയാണ് സംഭവം. മിന്റു കുഴഞ്ഞുവീണെന്നുപറഞ്ഞാണ് ആശുപത്രിയില്‍ എത്തിച്ചത്. അല്‍പ്പസമയത്തിനകം ഇയാള് മരിച്ചു. അസ്വാഭാവികതതോന്നി പൊലീസ് കൂടുതല്‍ അന്വേഷിച്ചപ്പോഴാണ് സംഭവം പുറത്തായത്.