അഞ്ചാമത് ഗ്ലോബൽ ആയൂർവേദ ഫെസ്റ്റ് ഡിസംബറിൽ തിരുവനന്തപുരത്ത് നടക്കും. ഡിസംബർ ഒന്ന് മുതൽ അഞ്ചു വരെ യാണ് ഫെസ്റ്റിവൽ. കാര്യവട്ടം ഗ്രീൻ ഫീൽഡ് സ്റ്റേഡിയത്തിൽ ആണ് ഫെസ്റ്റിവൽ നടക്കുന്നത്. ആരോഗ്യ പരിപാലനത്തിൽ ഉയർന്നു വരുന്ന വെല്ലുവിളികളും, നവോർജ്ജത്തോടെ ആയൂർവേദവും എന്നതാണ് ഈ പഞ്ചദിന പരിപാടിയുടെ പ്രമേയം. അന്തർ ദേശീയ സെമിനാർ, വ്യവസായ-സഹകരണ സംഗമങ്ങൾ, ആയൂർവേദ എക്സ്പോ തുടങ്ങിയവ യാണ് പരിപാടിയുടെ ആകർഷണം. ആയൂർ വേദത്തെ ലോകശ്രദ്ധയിൽ കൊണ്ടു വരുന്നതിനായുള്ള പരിശ്രമങ്ങൾ കേന്ദ്ര സർക്കാർ നടത്തുന്ന അവസരത്തിൽ ആണ് ജി എ എഫ് നടക്കുന്നത് എന്ന് കേന്ദ്ര വിദേശ കാര്യസഹമന്ത്രിയും, ഇതിന്റെ ചെയർമാനുമായ വി. മുരളീധരൻ വാർത്ത സമ്മേളനത്തിൽ പറഞ്ഞു. ജി എ എഫ് സെക്രട്ടറി ജനറൽ ഡോക്ടർ സി. സുരേഷ് കുമാർ, ഡോക്ടർ ഗംഗാ ധരൻ, ചെയർമാൻ ബേബി സോമതീരം, സി ഡി ലീന മറ്റു പ്രമുഖർ പങ്കെടുത്തു.