തപോവനാശ്രമം വാര്‍ഷികം – അഞ്ചുദിവസത്തെ വിപുലങ്ങളായ പരിപാടികള്‍

പ്രാവച്ചമ്പലം ഇടയ്ക്കോട് തപോവനാശ്രമത്തിന്‍റെ അഞ്ചാം വാര്‍ഷിക പരിപാടികള്‍ ബുധനാഴ്ച ആരംഭിക്കും.
കോഴിക്കോട് കൊളത്തൂര്‍ ശ്രീശങ്കര ചാരിറ്റബിള്‍ ട്രസ്റ്റിന്‍റെ കീഴിലുള്ള ആശ്രമത്തിന്‍റെ പരിപാടികള്‍ അഞ്ചുദിവസങ്ങളായാണ് സംഘടിപ്പിക്കപ്പെട്ടിട്ടുള്ളത്.
ആര്‍ഷവീഥി 2023 എന്ന ഈ ആഘോഷപരിപാടികള്‍ 17 ബുധനാഴ്ച രാവിലെ 9 ന് ഹയര്‍സെക്കണ്ടറി- കോളേജ് തലത്തിലുള്ള വിദ്യാര്‍ത്ഥികളുടെ വിദ്യാര്‍ത്ഥിസംഗമത്തോടെ ആരംഭിക്കും.
തുടര്‍ന്ന് അഞ്ചുദിവസവും വൈകിട്ട് 6 മണിക്കുള്ള ധര്‍മ്മപ്രഭാഷണ പരമ്പരയില്‍ സ്വാമി ചിദാനന്ദപുരിയുടെ പ്രഭാഷണവും സംശയനിവാരണവും ഉണ്ടാകും.
18 ന് നെടുമങ്ങാടും 19 ന് പാറശ്ശാലയിലും 20 ന് കാട്ടാക്കടയിലുമുള്ള ധര്‍മ്മസംഗമപരിപാടികളിലും സ്വാമിജി പങ്കെടുക്കും.
21 ന് രാവിലെ 9 ന് ശോഭായാത്രയിലും സന്ന്യാസിവര്യന്മാരും ആചാര്യന്മാരും പങ്കെടുക്കുന്ന ആചാര്യസംഗമത്തിലും കോട്ടയ്ക്കകത്ത് ലെവിഹാളില്‍ നടക്കുന്ന വിദ്യാഭ്യാസം, ആരോഗ്യം, വ്യവസായം, കലാ-സാഹിത്യം, വിവിധ സംഘടനാപ്രതിനിധികള്‍ എന്നിവരുടെ സംഗമത്തിലും സ്വാമിജി പ്രഭാഷണം നടത്തും.
ഈ ചടങ്ങുകളില്‍ വിവിധ മേഖലകളില്‍ വ്യക്തിമുദ്രപതിപ്പിച്ചവരെ ആദരിക്കും.
18,19,20 തീയതികളില്‍ ആശ്രമത്തില്‍ നടക്കുന്ന മാതൃസംഗമത്തില്‍ സ്വാമിനി ശിവാനന്ദപുരി പങ്കെടുക്കും.
എല്ലാ ദിവസവും വിവിധ സ്തോത്രങ്ങളുടെ പാരായണവും വെളുപ്പിന് ഗ്രാമപ്രദക്ഷിണമായി ഗ്രാമസങ്കീര്‍ത്തനവും ഉണ്ടാകും.

You May Also Like

About the Author: Jaya Kesari

Leave a Reply

Your email address will not be published. Required fields are marked *

4 + 4 =