വിഴിഞ്ഞം: മോഷ്ടിച്ച ഫോണ്‍ സ്വിച്ച് ഓഫ് ചെയ്യാന്‍ മറന്ന കള്ളന്‍ മണിക്കൂറുകള്‍ക്കുള്ളില്‍ അകത്തായി. പള്ളിത്തുറയിലെ വീട്ടില്‍ നിന്നു ഇന്നലെ പുലര്‍ച്ചെ രണ്ടു മൊബൈലുകള്‍ മോഷ്ടിച്ച കള്ളന്‍ പുതിയതുറ സ്വദേശി ലൂര്‍ദ്ദപുരത്ത് വാടകയ്‌ക്കു താമസിക്കുന്ന വിജിന്‍ (22) ആണ് അറസ്റ്റിലായത്.മോഷ്ടിച്ച ഫോണുകളിലൊന്ന് ഓഫ് ചെയ്യാന്‍ മറന്നതിനാല്‍ പ്രതിയെ പിടികൂടാന്‍ പൊലീസിന് എളുപ്പമായി. ടവര്‍ ലൊക്കേഷന്‍ കണ്ടെത്തി പൊലീസ് കള്ളനെ പിടികൂടുകയായിരുന്നുവെന്ന് വിഴിഞ്ഞം എസ്.ഐ ജി.വിനോദ് അറിയിച്ചു. ഇയാളുടെ പക്കല്‍ രണ്ടു മൊബൈല്‍ ഫോണുകള്‍ കൂടി ഉണ്ടായിരുന്നു.ചൊവ്വര ഭാഗത്തെ വീട്ടില്‍ നിന്നു മോഷ്ടിച്ചതാണന്ന് ഇയാള്‍ മൊഴി നല്‍കി. ഇയാള്‍ നേരത്തെയും സ്റ്റേഷന്‍ പരിധിയില്‍ മൊബൈല്‍ ഫോണ്‍ മോഷണം,പോക്സോ തുടങ്ങിയ കേസുകളിലെ പ്രതിയാണെന്ന് പൊലീസ് അറിയിച്ചു.