പൂജപ്പുര സെൻട്രൽ ജയിലിൽ ഉത്പാദിപ്പിക്കുന്ന ഭക്ഷ്യ ഉത്പ്പന്നങ്ങൾക്ക് ജനങ്ങളിൽ ഏറെ മതിപ്പ് ഉളവാക്കുന്നു എങ്കിലും ഇന്ന് ചിക്കൻ ബിരിയാണിയും, ചിക്കൻ അനുബന്ധ പലഹാരങ്ങളും കഴിക്കാം എന്ന് കരുതി ആരും ജയിൽ കഫറ്റു ഏരിയയിൽ പോകേണ്ടതില്ല. ഇന്ന് ചിക്കൻ ബിരിയാണിയോ, അനുബന്ധ പലഹാരങ്ങളോ ഇന്ന്ജയിൽ പാചക ശാലയിൽ നിർമിച്ചിട്ടില്ല. ചിക്കൻ ബിരിയാണി കഴിക്കാൻ കേറുന്നവർക്ക് ബീഫ് ബിരിയാണി കഴിക്കാൻ കിട്ടും. ജയിൽ കാന്റീൻ ആവശ്യത്തിലേക്കുകിലോയോളം ചിക്കൻ വാങ്ങുന്നത് ബാലരാമ പുരത്തുള്ള ഒരു മൊത്തവ്യാപാരിയിൽ നിന്നാണ്. അയാളുടെ മരണത്തെ തുടർന്ന് ഇന്ന് ജയിലിൽ ചിക്കൻ എത്താ ത്തത് ആണ് ഇന്ന് ജയിലിൽ ചിക്കൻ ഉത്പന്നങ്ങൾ അടങ്ങുന്ന ഭക്ഷണ പലഹാരങ്ങളോ, ചിക്കൻ ബിരിയാണിയോ ഇന്ന്കഫ റ്റേരിയ വഴി വിതരണം ചെയ്യാത്തത് എന്നാണ് അറിയുന്നത്. നാളത്തെ സ്ഥിതി എന്താ ണെന്ന് നാളെ അറിയാം.ചിക്കൻ ബിരിയാണിക്ക് മാർക്കറ്റിൽ 130മുതൽ 150വരെ ഈടാക്കുമ്പോൾ ജയിൽ ചിക്കൻ ബിരിയാണിക്ക് വെറും 65രൂപ മാത്രം ആണ് ഈടാക്കുന്നത്. കൂടാതെ നല്ല രീതിയിൽ ഉള്ള പാചകവും. അതാണ് ജയിൽ ഭക്ഷ്യ ഉത്പ്പന്നങ്ങൾക്ക് ജന ങ്ങൾക്കിടയിൽ ഏറെ പ്രിയം ആയി തീർന്നിരിക്കുന്നത്