തിരുവനന്തപുരം: പുത്തന്‍തോപ്പില്‍ യുവതിയെ തീ പൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. പുത്തന്‍തോപ്പ് റോജാ ഡെയ്ലില്‍ അഞ്ജു എന്ന 23 കാരിയാണ് മരിച്ചത്.വൈകുന്നേരം ഏഴ് മണിയോടെയാണ് സംഭവം.അഞ്ജുവിന്റെ ഒമ്പത് മാസം പ്രായമായ കുഞ്ഞിനേയും പൊള്ളലേറ്റ നിലയില്‍ കണ്ടെത്തിയിരുന്നു. കുഞ്ഞിന്റ നില ഇപ്പോഴും ഗുരുതരമായി തുടരുകയാണ്. വീട്ടിനുള്ളിലെ കുളിമുറിയിലാണ് ഇരുവരെയും പൊള്ളലേറ്റ നിലയില്‍ കണ്ടെത്തിയത്.