ജൂണ്‍ പകുതിയോടെ ആയിരിക്കും വൈദ്യുതിനിരക്ക് വര്‍ധന പ്രഖ്യാപിക്കുക. അതേ സമയം നിരക്ക് വര്‍ധിപ്പിക്കുന്നതിനെതിരെ ഉപയോക്താക്കള്‍ രംഗത്ത് വന്നിട്ടുണ്ട്.ജനങ്ങളുടെ അഭിപ്രായങ്ങളില്‍ പ്രതികരണം അറിയിക്കാന്‍ കെ.എസ്.ഇ.ബി.ക്ക് വെള്ളിയാഴ്ചവരെ സമയം അനുവദിച്ചിട്ടുണ്ട്.നിരക്ക് അടുത്ത നാലുവര്‍ഷത്തേക്ക് വര്‍ധിപ്പിക്കണമെന്നാവശ്യപ്പെട്ട് കെ.എസ്.ഇ.ബി. നല്‍കിയ അപേക്ഷയില്‍ കമ്മിഷന്റെ തെളിവെടുപ്പ് പൂര്‍ത്തിയായിട്ടുണ്ട്. 6.19 ശതമാനം വര്‍ധനയാണ് എല്ലാ വിഭാഗങ്ങളിലുമായി വൈദ്യുത ബോര്‍ഡ് ആവശ്യപ്പെടുന്നത്.