(അജിത് കുമാർ. ഡി )
“കാല പാശ വും “ആയി വഞ്ചിയൂർ കോടതി യുടെ കിഴക്ക് ഭാഗത്തായി നിൽക്കുന്ന വൃക്ഷത്തിന്റെ വൻ മരക്കൊമ്പ് -ഒടിഞ്ഞു വീണാൽ വൻ ദുരന്തം ഉറപ്പ്. വഞ്ചിയൂർ കോടതിയുടെ കിഴക്ക് ഭാഗത്തു ബാർ അസോസിയേഷൻ ഹാളിന് മുൻഭാഗത്തു നിൽക്കുന്ന വലിയൊരു വൃക്ഷത്തിന്റെ വലിയൊരു ശാഖ ഉണങ്ങി എപ്പോൾ വേണം എങ്കിലും താഴേക്കു വീഴാവുന്ന അവസ്ഥയിൽ നിൽക്കുകയാണ്. ഇത് ആരുടേയും ശ്രദ്ധയിൽ പെട്ടിട്ടില്ല. കോടതിയിൽ എത്തുന്ന ധാരാളം പേരുടെ ഭീഷണി ആയി മാറാൻ ഇത് സാധ്യത ഉണ്ട്. ഇതിനു താഴെ അഭിഭാഷകർ അടക്കം കോടതിയിൽ എത്തുന്നവരുടെ വാഹനങ്ങൾ പാർക്ക് ചെയ്യുന്ന സ്ഥലം ആണിത്. ഇടക്കിടെ ഉണ്ടാകുന്ന ശക്തമായ കാറ്റിലും, മഴയിലും ഈ ഉണങ്ങി നിൽക്കുന്ന വൻ മരക്കൊമ്പ് ഒടിഞ്ഞു താഴേക്കു വീഴുകയാണെങ്കിൽ വഞ്ചിയൂർ കോടതി പരിസരത്ത് വൻ ദുരന്തം ഉണ്ടാകാൻ സാധ്യത ഉണ്ട്. ആയതിനാൽ കോടതി അധികൃതർ എത്രയും പെട്ടെന്ന് ഇടപെട്ടു ദുരന്തസാധ്യത ഒഴിവാക്കാൻ വേണ്ടുന്ന നടപടികൾ അടിയന്തിരമായി കൈക്കൊള്ളേണ്ടതാണ്.