
വഴിക്കടവ്: ബൈക്ക് യാത്രകാരനെ ക്രൂരമായി മര്‍ദിച്ച് പരിക്കേല്‍പ്പിച്ച ശേഷം ഒളിവില്‍ പോയ പ്രതികളെ പൊലീസ് പിടികൂടി.വഴിക്കടവ് നരുവാലമുണ്ട പരിയാരത്ത് വീട്ടില്‍ ജിലീഷ് (27), വഴിക്കടവ് മരുത പുളിക്കല്‍ സ്വദേശി എളായി വീട്ടില്‍ നിഖില്‍ (27) എന്നിവരെയാണ് വഴിക്കടവ് ഇന്‍സ്പെക്ടര്‍ മനോജ് പറയറ്റ അറസ്റ്റ് ചെയ്തത്.മേയ് ഏഴിന് വൈകുന്നേരം ഏഴിന് മരുതക്കടവിലായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. പരാതിക്കാരന്റെയും പ്രതികളുടെയും ബൈക്കുകള്‍ തമ്മില്‍ കൂട്ടിയിടിച്ചതിനെ തുടര്‍ന്നുണ്ടായ വാക്ക് തര്‍ക്കത്തിനിടയിലാണ് പരാതിക്കാരനെ പ്രതികള്‍ ചേര്‍ന്ന് ക്രൂരമായി മര്‍ദിച്ചത്.പുഴയിലേക്ക് തള്ളിയിട്ട് അവിടെ വെച്ചും മര്‍ദിച്ചതായി പറയുന്നു. പൊലീസില്പരാതിപ്പെട്ടതറിഞ്ഞ് പ്രതികള്‍ മൊബൈല്‍ ഫോണുകള്‍ സ്വിച്ച് ഓഫ് ചെയ്ത് മുങ്ങുകയായിരുന്നു.