തിരുവനന്തപുരം: ഈ വര്‍ഷത്തെ എസ്‌എസ്‌എല്‍സി പരീക്ഷാ ഫലം ഇന്ന് മൂന്ന് മണിക്ക് പ്രഖ്യാപിക്കും. വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയാണ് ഇക്കാര്യം അറിയിച്ചത്. നേരത്തെ പറഞ്ഞിരുന്നതില്‍ നിന്നും ഒരുദിവസം നേരത്തെയാണ് ഫലം പുറത്ത് വരുന്നത്. നേരത്തെ മെയ് 20ന് ഫലം പുറത്ത് വരുമെന്നായിരുന്നു മന്ത്രി അറിയിച്ചിരുന്നത്. പ്ലസ് ടു ഫലം മെയ് 25ന് പ്രസിദ്ധീകരിക്കുമെന്നാണ് നിലില്‍ അറിയിച്ചിരിക്കുന്നത്. ഇത്തവണ പാഠ്യേതര വിഷയങ്ങളില്‍ മികവ് തെളിയിച്ച വിദ്യാര്‍ഥികള്‍ക്ക് ഗ്രേസ് മാര്‍ക്ക് നല്‍കുമെന്ന് വിദ്യാഭ്യാസ മന്ത്രി കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു.