ന്യൂഡല്‍ഹി: രാജ്യത്ത് 2000 രൂപയുടെ നോട്ടുകള്‍ റിസര്‍വ് ബാങ്ക് പിന്‍വലിച്ചു. രണ്ടായിരത്തിന്‍റെ നോട്ടുകള്‍ ഇനി വിതരണം ചെയ്യരുതെന്നു ബാങ്കുകള്‍ക്കു നിര്‍ദേശം നല്കി.നിലവിലുള്ള നോട്ടുകള്‍ക്ക് സെപ്റ്റംബര്‍ 30 വരെ നിയമസാധുതയുണ്ട്. നിലവില്‍ കൈവശമുള്ള നോട്ടുകള്‍ ഉപയോഗിക്കുന്നതിനു തടസമില്ലെന്ന് അധികൃതര്‍ അറിയിച്ചു.
സെപ്റ്റംബര്‍ 30നു മുമ്പു ജനങ്ങളുടെ കൈവശമുള്ള 2000 രൂപയുടെ നോട്ടുകള്‍ ബാങ്കുകളില്‍ ഏല്‍പ്പിക്കണം. ഒരാള്‍ക്ക് ഒറ്റത്തവണ പത്ത് നോട്ടുകള്‍(20,000 രൂപ) വരെ മാത്രമേ ബാങ്കുകളില്‍നിന്നു മാറ്റിയെടുക്കാന്‍ സാധിക്കുകയുള്ളുവെന്ന് ആര്‍ബിഐ അറിയിച്ചു. മേയ് 23 മുതല്‍ നോട്ടുകള്‍ മാറ്റിയെടുക്കാനോ ബാങ്കുകളില്‍ നിക്ഷേപിക്കാനോ സാധിക്കും. 2000 നോട്ട് പിന്‍വലിക്കുന്നതോടെ രാജ്യത്തു പ്രചാരണത്തിലുള്ള ഏറ്റവും മൂല്യമുള്ള കറന്‍സി 500 രൂപയുടേതാകും.