ആലുവ: എറണാകുളത്തുനിന്ന് കാണാതായ പാലാ സ്വദേശിയുടെ മൃതദേഹം പെരിയാറില്‍ കണ്ടെത്തി.എറണാകുളത്തെ സ്വകാര്യ സ്ഥാപനത്തില്‍ ജോലിചെയ്യുന്ന പാലാ വെള്ളപ്പാട് വി.ജെ. പീറ്റര്‍ ക്വാര്‍ട്ടേഴ്സില്‍ ആലപ്പൊയികയില്‍ അതുല്‍ ജോസിന്റെ (27) മൃതദേഹമാണ് ഇന്നലെ രാവിലെ ആലുവ മണപ്പുറം കടവില്‍ കണ്ടെത്തിയത്. രണ്ടുദിവസം മുമ്പ് അതുല്‍ ജോസിനെ കാണാനില്ലെന്ന് എറണാകുളം നോര്‍ത്ത് പൊലീസ് സ്റ്റേഷനില്‍ പരാതി ലഭിച്ചിരുന്നു.