വിഴിഞ്ഞം: റോഡരികിൽ മൂത്രമൊഴിച്ചതിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തിനൊടുവില്‍ യുവാവിനെ ക്രൂരമായി മര്‍ദ്ദിച്ച കേസില്‍ രണ്ടുപേര്‍ പിടിയിലായി.14ന് പാച്ചല്ലൂരിലുണ്ടായ സംഭവത്തില്‍ വട്ടിയൂര്‍ക്കാവ് സ്വദേശി അരുണിനാണ് മര്‍ദ്ദനമേറ്റത്.പാച്ചല്ലൂര്‍ കുമിളി സ്വദേശി പട്ടികണ്ണന്‍ എന്ന അരുണ്‍ കുമാര്‍(24), തിരുവല്ലം വേങ്കറ സ്വദേശി ചക്കര എന്ന സുജിത്( 22) എന്നിവരെയാണ് തിരുവല്ലം പൊലീസ് അറസ്റ്റുചെയ്തത്.അരുണിന്റെ മൊബൈല്‍ ഫോണ്‍ നശിപ്പിക്കുകയും മൂന്ന് പവന്‍ മാല, അരപവന്റെ ലോക്കറ്റ്, സ്മാര്‍ട്ട് വാച്ച് എന്നിവ ഉള്‍പ്പെടെ രണ്ടുലക്ഷം രൂപയുടെ നഷ്ടമുണ്ടായതായി പരാതിയുണ്ടെന്ന് പൊലീസ് പറഞ്ഞു. പിടിയിലായവര്‍ നിരവധി കേസുകളിലെ പ്രതികളാണ്. സംഘത്തിലെ രണ്ടുപേര്‍ക്കായി അന്വേഷണം തുടങ്ങി.