കൊടുങ്ങല്ലൂര്‍: വീടിന്റെ അടുക്കള വാതില്‍ കുത്തിപ്പൊളിച്ച് വീട്ടമ്മയുടെ മാല കവര്‍ന്നു. മോഷ്ടാവിനെ പിടിക്കാന്‍ ശ്രമിച്ച ഭര്‍ത്താവിനെ തള്ളിയിട്ട് മോഷ്ടാവ് രക്ഷപ്പെട്ടു.മേത്തലപ്പാടം അയ്യപ്പക്ഷേത്രത്തിന് സമീപം തേവാലില്‍ റോയിയുടെ ഭാര്യ സിന്ധുവിന്റെ രണ്ട് പവന്‍ തൂക്കം വരുന്ന മാലയാണ് കവര്‍ന്നത്. ഇന്നലെ പുലര്‍ച്ചെയായിരുന്നു സംഭവം. വീടിന്റെ അടുക്കള വാതില്‍ കുത്തിത്തുറന്ന് അകത്ത് കയറിയ മോഷ്ടാവ് ഉറങ്ങിക്കിടന്നിരുന്ന സിന്ധുവിന്റെ മാല കവരുകയായിരുന്നു. ബഹളം കേട്ടുണര്‍ന്ന ഭര്‍ത്താവ് മോഷ്ടാവിനെ പിടിക്കാന്‍ ശ്രമിച്ചെങ്കിലും ഇടിച്ച് വീഴ്ത്തി മോഷ്ടാവ് രക്ഷപ്പെടുകയായിരുന്നു.വിവരം അറിയിച്ചതിനെ തുടര്‍ന്ന് കൊടുങ്ങല്ലൂര്‍ പൊലീസ് സ്ഥലത്തു വന്നു. ഡോഗ് സ്‌ക്വാഡും വിരലടയാള വിദഗ്ദരും എത്തി പരിശോധിച്ചു. സമാനമായ രീതിയില്‍ കവര്‍ച്ച നടത്തിയിരുന്ന തമിഴ്‌നാട് തിരുട്ടുഗ്രാമത്തിലെ മൂന്നു പേരെ കഴിഞ്ഞ ഏപ്രില്‍ 27 ന്കൊടുങ്ങല്ലൂര്‍ ഡിവൈ.എസ്.പി അറസ്റ്റ് ചെയ്തിരുന്നു.