തിരുവനന്തപുരം: സ്ത്രീയുടെ കഴുത്തില്‍ കത്തി വച്ച് ഭീഷണിപ്പെടുത്തി കവര്‍ച്ച. തിരുവനന്തപുരത്താണ് സംഭവം. വീട്ടില്‍ കയറി സ്ത്രീയുടെ കഴുത്തില്‍ കത്തി വച്ച് ഭീഷണിപ്പെടുത്തിയാണ് കവര്‍ച്ച നടത്തിയത്.50,000 രൂപയും രണ്ട് പവന്‍ മാലയും മോഷ്ടാക്കള്‍ കവര്‍ന്നു. ഞായറാഴ്ച്ച വൈകിട്ട് ആറരയോടെയായിരുന്നു മോഷണം നടന്നത്.വീട്ടില്‍ വെള്ളം ചോദിച്ച് എത്തിയ തമിഴ് സംസാരിക്കുന്ന രണ്ടംഗ സംഘമാണ് കവര്‍ച്ച നടത്തിയതെന്ന് അതിക്രമത്തിനിരയായ സ്ത്രീ വ്യക്തമാക്കി. ശാന്തിവിള സ്വദേശിനിയായ രമ്യ ഉണ്ണികൃഷ്ണനാണ് അതിക്രമത്തിന് ഇരയായത്.