കേരള മുനിസിപ്പൽ ആൻഡ് കോർപറേഷൻ സ്റ്റാഫ് യൂണിയൻ അൻപത്തി നാലാമത് സംസ്ഥാന സമ്മേളനം 24,25,26 തീയതികളിൽ യൂണിവേഴ്സിറ്റി കോളേജിൽ

കേരള മുനിസിപ്പൽ ആൻഡ് കോർപറേഷൻ സ്റ്റാഫ്‌ യൂണിയൻ അൻപത്തി നാലാമത് സംസ്ഥാന സമ്മേളനം 24,25,26തീയതികളിൽ യൂണിവേഴ്സിറ്റി കോളേജിൽ നടക്കും. സമ്മേളനത്തിന്റെ ഉദ്ഘാടനം മുഖ്യ മന്ത്രി പിണറായി വിജയൻ നിർവഹിക്കും.24ന് കൊച്ചി കോർപറേഷൻ മേയർ അഡ്വക്കേറ്റ് എം. അനിൽകുമാർ അധ്യക്ഷൻ ആയിരിക്കുന്ന ഉദ്ഘാടനം മന്ത്രി എം ബി രാജേഷ് നിർവഹിക്കും.നാരായണൻ നായർ നഗർ വേദിയിൽ കോഴിക്കോട് കോര്പറേഷൻ മേയർ ഡോക്ടർ ബീന ഫിലിപ് അദ്യക്ഷ ആയിരിക്കുന്ന യോഗത്തിന്റെ ഉദ്ഘാടനം മന്ത്രി കെ എൻ ബാലഗോപാൽ നിർവഹിക്കും. രണ്ടാം വേദി കൊടിയേരി ബാലകൃഷ്ണൻ നഗറിൽ തൃശൂർ കോർപ്പറേഷൻ മേയർ എം കെ വർഗീസ് അദ്യക്ഷൻ ആയിരിക്കുന്നയോഗത്തിൽ ഉദ്ഘാടനം മന്ത്രി കെ. രാധാകൃഷ്ണൻ നിർവഹിക്കും. വേദി ബാല ഭാസ്കർ നഗറിൽ കൊല്ലം കോർപറേഷൻ മേയർ പ്രസന്ന ഏ ണ സ്റ്റ് അദ്യക്ഷ ആയിരിക്കുന്ന യോഗത്തിൽ മന്ത്രി ജി ആർ അനിൽ ഉദ്ഘാടനം നിർവഹിക്കും. നാലാം വേദി ആയ ഇന്നസെന്റ് നഗറിൽ എം. കൃഷ്ണ ദാസ് അധ്യ ക്ഷൻ ആയിരിക്കുന്ന യോഗത്തിൽ ഉദ്ഘാടനം നവ കേരള മിഷൻ കോ -ഓർഡിനെറ്റർ ഡോക്ടർ ടി എൻ സീമ നിർവഹിക്കും. അഞ്ചാമത് വേദി ആയ സുഹൃത് കുമാർ നഗറിൽ മേയർ ആര്യ രാജേന്ദ്രൻ അദ്യക്ഷതവഹിക്കുന്ന യോഗത്തിന്റെ ഉദ്ഘാടനം കൊച്ചി കോർപ്പറേഷൻ മേയർ അഡ്വക്കേറ്റ് എം. അനിൽകുമാർ നിർവഹിക്കും. ആറാം വേദി ആയ വന്ദന ദാസ് നഗറിൽ ചെയർമാൻ മലപ്പുറം മുജീബ് കടശ്ശേരി യുടെ അധ്യ ക്ഷതയിൽ നടക്കുന്ന യോഗത്തിന്റെ ഉദ്ഘാടനം മന്ത്രി പി. രാജീവ്‌ നിർവഹിക്കും.25ന് രാവിലെ 10nu നടക്കുന്ന ഉദ്ഘാടനസമ്മേളനം കെ എം സി എസ്‌ യു പ്രസിഡന്റ്‌ എൻ എസ്‌ ഷൈൻ ആദ്യക്ഷൻ ആയിരിക്കുന്ന യോഗത്തിന്റെ ഉദ്ഘാടനം മുഖ്യ മന്ത്രി പിണറായി വിജയൻ നിർവഹിക്കും. മേയർ ആര്യ രാജേന്ദ്രൻ, വി കെ പ്രശാന്ത് എം എൽ എ, സംഘടന ജനറൽ സെക്രട്ടറി എം എ അജിത്കുമാർ, വി. ശ്രീകുമാർ, തുടങ്ങിയ പ്രമുഖ നേതാക്കൾ സംസാരിക്കും. വൈകുന്നേരം 6.30മുതൽ സാംസ്‌കാരിക സമ്മേളനം നടക്കും. സംഘടന പ്രസിഡന്റ്‌ എൻ എസ്‌ ഷൈൻ ആദ്യക്ഷൻ ആയിരിക്കുന്ന യോഗത്തിന്റെ ഉദ്ഘാടനം സി പി ഐ എം സംസ്ഥാന സെക്രട്ടറി യേറ്റ് അംഗം എം സ്വരാജ് നിർവഹിക്കും. സ്വാമി സന്ദീപനന്ദ ഗിരി, കുരീ പ്പുഴ ശ്രീകുമാർ, തുടങ്ങിയവർ പ്രഭാഷണം നടത്തും.26ന് യാത്ര അയപ്പ് സമ്മേളനം മന്ത്രി വി. ശിവൻകുട്ടി ഉദ്ഘാടനം ചെയ്യും.

You May Also Like

About the Author: Jaya Kesari

Leave a Reply

Your email address will not be published. Required fields are marked *

4 + five =