(അജിത് കുമാർ. ഡി )
വലിയശാല കാന്തള്ളൂർ ശിവ ക്ഷേത്രത്തിലെ ഗജരാജൻ ശിവകുമാറിന്റെ ആരോഗ്യ നില അതീവ ഗുരുതരം. ഏതാനും ദിവസങ്ങൾക്കു മുൻപ് ശിവകുമാറിനെ തളച്ചിരുന്ന സ്ഥലത്തുള്ള കുഴിയിൽ വീണിരുന്നു. അന്ന് ഫയർ ഫോഴ്സ് സ്ഥലത്തു എത്തി ആനയെ പണിപ്പെട്ടു എടുത്തുയർത്തി. എന്നാൽ കഴിഞ്ഞ മാസം രാത്രി സമീപത്തുള്ള കുഴിയിൽ വീണ ആനയെ എണീപ്പിച്ചത് ഏകദേശം 12മണിക്കൂർ കഴിഞ്ഞതിനു ശേഷം ക്ര യിൻ ഉപയോഗിച്ചാണ്. ഇതിനു ശേഷം ആനയുടെ ആരോഗ്യ നില കൂടുതൽ വഷളാണ്. ആഹാരം തീരെ എടുക്കുന്നില്ല, കുറെ സമയം എണീറ്റു നിൽക്കാൻ പോലും ആകാത്ത അവസ്ഥയാണ്. ശിവകുമാറിനെ നിർത്തുന്നത് തന്നെ ചുറ്റുപാടും തടി വച്ച് കെട്ടി താങ്ങി യാണ് നിർത്തുന്നത്. ആനയ്ക്ക് കിടന്നുറങ്ങാൻ പറ്റാത്തതിനാൽ ആന നിന്നാണ് ഇപ്പോൾ ഉറങ്ങുന്നത്. ശക്തമായ മഴയിലും, മിന്നലിലും യാതൊരു മേൽക്കൂര ഇല്ലാത്തതും, തണുപ്പ് ഏറ്റു നിൽക്കുന്ന സാഹചര്യം ആണിന്നുള്ളത്. ഒരു കാലത്തു എഴുന്നള്ളിപ്പുകളിൽ മുൻപന്തിയിൽ നിന്നിരുന്ന ഒരു ഗജരാജന്റെ അവസ്ഥ ആനപ്രേമികളെ കണ്ണീരിൽ ആഴ്ത്തുന്നു.