വണ്ടൂര്‍: 26 ഗ്രാം എം.ഡി.എം.എയുമായി ബിരുദ വിദ്യാര്‍ഥി വാണിയമ്പലത്ത് പിടിയില്‍. പുല്ലങ്കോട് സ്വദേശി ചൂരപിലാൻ മുഹമ്മദ് നിഹാലിനെയാണ് (23) വണ്ടൂര്‍ എസ്.ഐ ടി.പി.മുസ്തഫയുടെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. ബംഗളൂവില്‍നിന്ന് കേരളത്തിലേക്ക് ട്രെയിൻ മാര്‍ഗം വില്‍പനക്കായി ലഹരി എത്തിക്കുന്ന സംഘത്തിലെ കണ്ണിയാണിയാള്‍. ബംഗളൂരുവില്‍ ബി.എസ് സി മൂന്നാം വര്‍ഷ വിദ്യാര്‍ഥിയായ പ്രതിയെ ചൊവ്വാഴ്ച ഉച്ചക്ക് ഒന്നോടെ വാണിയമ്പലം റെയില്‍വേ സ്റ്റേഷനില്‍ വെച്ചാണ് പിടികൂടിയത്. ലഹരി വില്‍ക്കുന്നത് വിദ്യാര്‍ഥികള്‍ക്കിടയിലാണെന്ന സൂചനയും അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്.