സ്കൂൾ പാചക തൊഴിലാളികളെ തൊഴിൽ ഉപേക്ഷിക്കാൻ സർക്കാർ പ്രേരിപ്പിക്കുന്നതായി കേരള സ്കൂൾ വർക്കേഴ്സ് അസോസിയേഷൻ ആരോപിച്ചു. നിരവധി തവണ സർക്കാരിന് നിവേദനം നൽകിയെങ്കിലും അതിനു യാതൊരു പരിഗണന യും നാളിത് വരെ നൽകിയിട്ടില്ല. തൊഴിലാളികൾക്ക് ജോലി ചെയ്ത ശമ്പളം പോലും സർക്കാർ നൽകിയിട്ടില്ല. ഇതുവരെ ഇത്തരം നടപടികൾ തുടരുക യാണെങ്കിൽ ഈ അധ്യ യന വർഷം സ്കൂൾ പാചക തൊഴിലാളികൾ അവരുടെ തൊഴിൽ ബഹിഷ്ക്കരിക്കും എന്ന് സംഘടന മുന്നറിയിപ്പ് നൽകി. ജൂൺ 5ന് അവകാശ ദിനം ആയി ആചരിക്കുമെന്നും, ജൂൺ 24ന് സെക്രട്ടറിയേറ്റിന് മുന്നിൽ ധർണ്ണ നടത്തും എന്ന് കേരള സ്കൂൾ വർക്കേഴ്സ് അസോസിയേഷൻ സംസ്ഥാന നേതാക്കൾ ആയ സുജോബി ജോസ്, വി. രാമാദേവി, വിമല ബാബു തുടങ്ങിയവർ നടത്തിയ പത്ര സമ്മേളനത്തിൽ അറിയിച്ചു.