കളമശേരി : പതിനേഴുകാരനെ ഇരുമ്പുവടിക്ക് അടിച്ച് പരിക്കേല്‍പ്പിച്ച കേസില്‍ അമ്മയും കൂട്ടുകാരനും അമ്മൂമ്മയും
അറസ്റ്റില്‍.തമിഴ്നാട്ടുകാരായ വിടാക്കുഴ രണ്ടുസെന്റ് കോളനി അരിമ്പാറ വീട്ടില്‍ രാജേശ്വരി (31), അമ്മ വളര്‍മതി (49), രാജേശ്വരിയുടെ സുഹൃത്ത് വയനാട് സുല്‍ത്താൻ ബത്തേരി ചാപ്പക്കൊല്ലി വീട്ടില്‍ സുനീഷ് (32) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
അമ്മ രാജേശ്വരിയും സുഹൃത്തുമായുള്ള ബന്ധം മകൻ ചോദ്യം ചെയ്തതിലുള്ള വൈരാഗ്യത്തെ തുടര്‍ന്ന് മര്‍ദിച്ചുവെന്നാണ് പൊലീസ് കേസ്. തിങ്കള്‍ രാവിലെ രാജേശ്വരി മകന്റെ നെഞ്ചിലും വയറിലും കത്രികയ്ക്ക് വരഞ്ഞു. വളര്‍മതി ഇരുമ്പുവടികൊണ്ട് തലയിലും രണ്ട് കൈയിലും തോളിലും അടിക്കുകയുമായിരുന്നു.പതിനേഴുകാരന്റെ വലതു കൈപ്പത്തിയില്‍ രണ്ടു പൊട്ടലുണ്ട്. ഇരുകൈകളിലും തോളിലും പരിക്കുണ്ട്. വലതു ചെന്നിയില്‍ കടിയേറ്റ മുറിവുമുണ്ട്. മര്യാദയ്ക്ക് താമസിച്ചില്ലെങ്കില്‍ വീട്ടില്‍നിന്ന് ഇറക്കിവിടുമെന്ന് ഭീഷണിപ്പെടുത്തിയായിരുന്നു അക്രമം .