പട്ന: ആണ്‍ സുഹൃത്തിൻ്റെ സഹായത്തോടെ 13 വയസുകാരി അനുജത്തിയെ കൊലപ്പെടുത്തി. ഒൻപതു വയസുകാരിയാണ് കൊല്ലപ്പെട്ടത്.കൃത്യം നടത്തിയ ശേഷം പെണ്‍കുട്ടിയുടെ മൃതദേഹം ഇരുവരും ചേര്‍ന്നു പെട്ടിയിലാക്കി വീട്ടില്‍ സൂക്ഷിച്ചു. ഇരുവരെയും പോലീസ് അറസ്റ്റു ചെയ്തു.ബിഹാറിലെ വൈശാലി ജില്ലയിലുള്ള ജൻദഹ ബ്ലോക്കിലാണ് സംഭവം. വീട്ടില്‍ പെട്ടിയിലാക്കി സൂക്ഷിച്ച മൃതദേഹത്തില്‍നിന്നു ദുര്‍ഗന്ധം വമിക്കാൻ തുടങ്ങിയതോടെ ഇരുവരും ചേര്‍ന്നു മൃതദേഹം വെട്ടിനുറുക്കി. തുടര്‍ന്ന് ആസിഡ് ഒഴിച്ചു ശരീരഭാഗങ്ങള്‍ കത്തിച്ച ശേഷം വീടിനു പിൻവശത്തായി ഉപേക്ഷിക്കുകയായിരുന്നു. ശരീരാവശിഷ്ടങ്ങള്‍ കണ്ടെത്തിയ നാട്ടുകാര്‍ വിവരം പോലീസിനെ അറിയിക്കുകയായിരുന്നു.സംഭവസ്ഥലം ഡോഗ് സ്ക്വാഡും ഫൊറൻസിക് വിദഗ്ധരും പരിശോധിച്ചിരുന്നു. ശരീരഭാഗങ്ങള്‍ വിശദമായ പരിശോധനയ്ക്ക് വിധേയമാക്കിയതോടെയാണ് കൊല്ലപ്പെട്ടത് പ്രായപൂര്‍ത്തിയാകാത്തയാളാണെന്ന് വ്യക്തമായത്. തുടര്‍ന്നു, പ്രദേശത്തുനിന്നു കാണാതായ കുട്ടികളെ കേന്ദ്രീകരിച്ചായി അന്വേഷണം. ഇതിനിടെയാണ് മെയ് 16 ന് ഒൻപതു വയസുകാരിയെ കാണാതായിരുന്നുവെന്ന വിവരം പോലീസിനു ലഭിച്ചത്.