വിമാനം ലാൻഡ് ചെയ്യുന്നതിന് തൊട്ടുമുൻപ് വിമാനത്തിന്റെ എമര്‍ജൻസി വാതില്‍ തുറന്ന യാത്രക്കാരൻ അറസ്റ്റില്‍

സോള്‍: വിമാനം ലാൻഡ് ചെയ്യുന്നതിന് തൊട്ടുമുൻപ് വിമാനത്തിന്റെ എമര്‍ജൻസി വാതില്‍ തുറന്ന യാത്രക്കാരൻ അറസ്റ്റില്‍. ദക്ഷിണ കൊറിയയിലാണ് സോളിലാണ് സംഭവം. 194 യാത്രക്കാരുമായി വിമാനം സുരക്ഷിതമായി നിലത്തിറക്കി. വിമാനം സുരക്ഷിതമായി ലാൻഡ് ചെയ്‌തെങ്കിലും ശ്വാസതടസ്സം ഉള്‍പ്പെടെയുള്ള അസ്വസ്ഥതകള്‍ അനുഭവപ്പെട്ട നിരവധി പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.അട്ടിമറി ശ്രമമെന്ന സംശയത്തില്‍ വിശദമായ അന്വേഷണം ആരംഭിച്ചു. എമര്‍ജൻസി വാതില്‍ തുറന്നതോടെ ശ്വാസതടസ്സമുണ്ടായ ഒമ്പത് യാത്രക്കാര്‍ ചികിത്സ തേടി. തെക്കൻ ദ്വീപായ ജേജുവില്‍ നിന്ന് തെക്കുകിഴക്കൻ നഗരമായ ദെഗുവിലേക്ക് പറന്ന ഏഷ്യാനഎയര്‍ലൈൻസിന്റെ എയര്‍ബസ് റണ്‍വേ തൊടാൻ മൂന്ന് മിനിറ്റ് ബാക്കിയുള്ളപ്പോള്‍, 200 മീറ്റര്‍ ഉയരത്തില്‍ വച്ചായിരുന്നു സംഭവം. എമര്‍ജൻസി വാതിലിനടുത്തിരുന്ന യാത്രക്കാരൻ പെട്ടെന്നു ലിവര്‍ വലിക്കുകയുമായിരുന്നു.ഡേഗു രാജ്യാന്തര വിമനളത്താവളത്തിലെ റണ്‍വേയില്‍ ലാൻഡിങ്ങിനു തയ്യാറെടുക്കുന്നതിനിടെയാണ് എ 321-200 വിമാനത്തിന്റെ വാതില്‍ യാത്രക്കാരൻ തുറന്നത്. ഏകദേശം 200 യാത്രക്കാര്‍ വിമാനത്തിലുണ്ടായിരുന്നു. അപ്രതീക്ഷിതമായി വാതില്‍ തുറന്നതോടെ ചില യാത്രക്കാര്‍ക്ക് ശ്വാസതടസ്സം അനുഭവപ്പെട്ടു. ലാൻഡിങ്ങിനു ശേഷം ചിലരെആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി വിമാനകമ്പനി അറിയിച്ചു.

You May Also Like

About the Author: Jaya Kesari

Leave a Reply

Your email address will not be published. Required fields are marked *

8 − eight =