നെയ്യാറ്റിൻകര: സ്ലാബ് തകര്‍ന്ന് 25അടി താഴ്ചയുള്ള സെപ്റ്റിക് ടാങ്കില്‍ വീണ വൃദ്ധയെ ഫയര്‍ ഫോഴ്സ് രക്ഷിച്ചു.വഴുതൂര്‍ രമ്യ ഭവനില്‍ രാമചന്ദ്രൻ നായരുടെ ഭാര്യ വിമലാ ദേവി (68)യാണ് വീണത്. ഇന്നലെ രാവിലെയായിരുന്നു സംഭവം. തകര്‍ന്ന സ്ലാബിനെ റോപ്പ് ഉപയോഗിച്ച് സുരക്ഷിതമായി കെട്ടി നിറുത്തിയ ശേഷം ടാങ്കിനുള്ളിലേക്ക് കടന്ന് വൃദ്ധയെ മുകളിലേക്ക് ഉയര്‍ത്തിയാണ് രക്ഷപ്പെടുത്തിയത്.