മംഗളൂരു: വനിതാ വോളിബോള്‍ താരം ഹൃദയാഘാതം മൂലം മരിച്ചു. കര്‍ണാടകയില്‍ ദക്ഷിണ കന്നഡ ജില്ലയിലെ ബെല്‍ത്തങ്ങാടി സ്വദേശിയായ സാലിയത്ത് (24) ആണ് മരിച്ചത്.ഒരു വര്‍ഷം മുമ്ബ് വിവാഹിതയായ സാലിയത്ത് ഭര്‍ത്താവിനൊപ്പം ചിക്കമംഗളൂരുവിലാണ് താമസം. നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചതായി വൃത്തങ്ങള്‍ അറിയിച്ചു.
ദേശീയതല താരമാണ് സാലിയത്ത്. അലഹബാദില്‍ നടന്ന ദേശീയതല വോളിബോള്‍ ടൂര്‍ണമെന്‍റില്‍ കര്‍ണാടകയെ പ്രതിനിധീകരിച്ച സാലിയത്ത് സംസ്ഥാന ടീമിന് രണ്ടാം സ്ഥാനം നേടിക്കൊടുക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചിട്ടുണ്ട്.