കർണാടക : കര്‍ണാടകയിലെ ഹുബ്ലിയില്‍ വാഹന അപകടത്തില്‍ ചെത്തുകടവ് സ്വദേശി റിട്ട. അധ്യാപകന്‍ മരിച്ചു. ചക്കാലക്കല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ റിട്ട.അധ്യാപകന്‍ ചെത്തുകടവ് ശ്രീവത്സം വീട്ടില്‍ പി. ബാലസുബ്രഹ്മണ്യന്‍ (62) ആണ് മരിച്ചത്.
ഹുബ്ലിയില്‍ വച്ച് ബാലസുബ്രഹ്മണ്യന്‍ സഞ്ചരിച്ചിരുന്ന സ്‌കൂട്ടറില്‍ സ്‌കോര്‍പ്പിയോ കാര്‍ ഇടിച്ചായിരുന്നു അപകടം. ബാങ്ക് ജീവനക്കാരന്‍ മകന്‍ സായൂജിനൊപ്പം കര്‍ണാടകയിലായിരുന്നു ഇദ്ദേഹം താമസിച്ചിരുന്നത്.