നിര്‍ത്തിയിട്ടിരുന്ന ഓട്ടോറിക്ഷ ഉരുണ്ടിറങ്ങി കടയിലേക്ക് ഇടിച്ചു കയറി

പാലക്കാട്: നിര്‍ത്തിയിട്ടിരുന്ന ഓട്ടോറിക്ഷ ഉരുണ്ടിറങ്ങി കടയിലേക്ക് ഇടിച്ചു കയറി. പാലക്കാട് ജില്ലയിലെ കൂറ്റനാടാണ് സംഭവം.കൂറ്റനാട് സെന്ററിനടുത്ത് പട്ടാമ്പി പാതയിലുള്ള സ്വകാര്യ മാളിലുള്ള കടയിലേക്കാണ് ഓട്ടോറിക്ഷ ഇടിച്ചു കയറിയത്. ഇന്നലെ വൈകിട്ടാണ് അപകടം. തണ്ണീര്‍ക്കോട് കരിമ്പ സ്വദേശി റസാഖിന്റെ നിര്‍ത്തിയിട്ട ഓട്ടോറിക്ഷയാണ് മുൻഭാഗത്തെ രണ്ട് ചില്ലുകളും തകര്‍ത്ത് കടയിലേക്ക് തള്ളിക്കയറിയത്.
ഓട്ടോറിക്ഷയുടെ ബ്രേക്കിന് പറ്റിയ തകരാറ് മൂലമാണ് നിര്‍ത്തിയിട്ട ഓട്ടോ ചവിട്ടുപടികളിറങ്ങി താഴ്ഭാഗത്തുള്ള കടയിലേക്കിറങ്ങിയതെന്നാണ് ദൃകസാക്ഷികള്‍ പറയുന്നത്. കടയുടെ മുൻഭാഗത്ത് ആളുകളുണ്ടായിരുന്നുവെങ്കിലും ആര്‍ക്കും പരിക്കുകളില്ല.

You May Also Like

About the Author: Jaya Kesari

Leave a Reply

Your email address will not be published. Required fields are marked *

nine − two =