പത്തനംതിട്ട: പത്തനംതിട്ടയിലെ കോന്നി കൊക്കാത്തോട് കാഞ്ഞിരപ്പാറയില്‍ കാട്ടാനയെ ചരിഞ്ഞ നിലയില്‍ കണ്ടെത്തി.ചരിഞ്ഞ ആനയുടെ വായില്‍ ആഴത്തില്‍ മുറിവേറ്റിട്ടുണ്ടെന്നു പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. മുറിവ് പടക്കം കടിച്ചതിനെ തുടര്‍ന്നുണ്ടായതാണെന്നാണ് നിഗമനം. മുറിവുകള്‍ക്ക് 15 ദിവസത്തോളം പഴക്കമുണ്ട്. കാഞ്ഞിരംപാറ വന അതിര്‍ത്തിയില്‍ ഇന്ന് രാവിലെയാണ് ആനയെ ചരിഞ്ഞ നിലയില്‍ കണ്ടെത്തിയത്.അതേസമയം, ആറളം ഫാമില്‍ അവശനിലയില്‍ കണ്ടെത്തിയ കുട്ടിയാനയും ചരിഞ്ഞു. ഒരാഴ്ച മുൻപ് തോട്ടത്തില്‍ ആണ് കുട്ടിയാനയെ അവശനിലയില്‍ കണ്ടെത്തിയത്. വായയില്‍ പരിക്ക് പറ്റിയ നിലയിൽ ആയിരുന്നു കുട്ടിയാന. വനംവകുപ്പ് അധികൃതര്‍ ആനയെ നിരീക്ഷിച്ചു വരികയായിരുന്നു. ഫാമിലെ വിവിധ ബ്ലോക്കുകളിലും പുഴക്കരയിലുമായി കുട്ടിയാന സഞ്ചരിച്ചിരുന്നു. അവശനിലയില്‍ ആയതിനാല്‍ മയക്കു വെടിവെക്കാൻ കഴിഞ്ഞില്ല. ആളുകളെ ഓടിക്കുന്നതിനാല്‍ പിടികൂടി ചികിത്സിക്കുവാനും കഴിഞ്ഞില്ല.