മഹാരാഷ്ട്ര : മഹാരാഷ്ട്രയിലെ നന്ദേഡ് ജില്ലയില് അംബേദ്കര് ജയന്തി ആഘോഷിച്ച ദളിത് യുവാവിനെ വെട്ടിക്കൊന്നു. ഇരുപത്തിനാലുകാരനായ അക്ഷയ് ഭലേറാവുവിനെ കൊന്ന സംഭവത്തിൽ ഏഴുപേരെ അറസ്റ്റ് ചെയ്തു.വ്യാഴാഴ്ച വൈകിട്ടാണ് കൊല നടത്തിയത്. സഹോദരനൊപ്പം നടന്നു പോകുന്ന ഭലേറാവുവിനെ ഇവർ ആക്രമിക്കുകയായിരുന്നു. സഹോദരന് ആകാശിനും ഗുരുതര പരിക്കുണ്ട്.
ഏപ്രിൽ 14ന് അംബേദ്കർ ജയന്തി ആഘോഷത്തില് പങ്കെടുത്തതുമുതൽ ഭലേറാവു ഇവരുടെ നോട്ടപ്പുള്ളിയായിരുന്നു.