കണ്ണൂര്‍: കണ്ണൂര്‍ നഗരത്തെ നടുക്കിയ കൊലപാതകത്തില്‍ രണ്ടു പേര്‍ പൊലിസ് കസ്റ്റഡിയില്‍ . കണ്ണൂര്‍ നഗരത്തിലെ :ഹെഡ് പോസ്റ്റോഫീസിന് സമീപം ലോറി ഡ്രൈവര്‍ വെട്ടേറ്റു മരിച്ച സംഭവത്തിലാണ് രണ്ടു പേര്‍ മണിക്കൂറുകള്‍ കൊണ്ടുപൊലിസ് കസ്റ്റഡിയിലായത് .ഇവരെ ചോദ്യം ചെയ്തു വരികയാണ്.കേളകം പഞ്ചായത്തിലെ കണിച്ചാര്‍ പുളക്കുറ്റി സ്വദേശി വടക്കേത്ത് വിഡി ജിന്റോ(39) ആണ് കൊല്ലപ്പെട്ടത്. തിങ്കളാഴ്ച്ച പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് അക്രമം നടന്നത്. മോഷണശ്രമമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് പൊലിസ് നല്‍കുന്ന സൂചന.സി.സി.ടി.വി ക്യാമറ ദൃശ്യം പരിശോധിച്ചപ്പോഴാണ് പ്രതികളെന്ന് സംശയിക്കുന്ന രണ്ടുപേരെ പിടികൂടിയത്
നാഷണല്‍ പെര്‍മിറ്റ് ലോറിയുടെ ഡ്രൈവറായിരുന്ന ജിന്റോ കണ്ണൂര്‍ ഹാജി റോഡിലെ മാര്‍ക്കറ്റില്‍ ലോഡ് ഇറക്കാനായെത്തിയതായിരുന്നു. ജിന്റോയുടെ കാലിന് ആഴത്തില്‍ മുറിവേറ്റിരുന്നു. വെട്ടേറ്റതിനെ തുടര്‍ന്ന് ഓടിയ ജിന്റോ റോഡില്‍ കുഴഞ്ഞു വീഴുകയായിരുന്നു. ചോര വാര്‍ന്നൊഴുകിയാണ് മരണം സംഭവിച്ചത്.