റോം : ബേസ് ജംപിംഗിനിടെ 1,312 അടി ഉയരത്തില്‍ നിന്ന് താഴേക്ക് വീണ 65കാരനായ ബ്രിട്ടീഷ് പൗരന് ദാരുണാന്ത്യം.ശനിയാഴ്ച ഇറ്റലിയിലെ ട്രെന്റിനോയിലെ ഒരു പര്‍വത പ്രദേശത്തായിരുന്നു സംഭവം. കോണ്‍വാള്‍ സ്വദേശിയായ മാര്‍ക്ക് ആൻഡ്രൂസിനാണ് ജീവൻ നഷ്ടമായത്. വളരെ പരിചയസമ്ബന്നനായ ബേസ് ജംപിംഗ് താരമായിരുന്നു ആൻഡ്രൂസ്. വിംഗ് സ്യൂട്ടും പാരഷൂട്ടും ധരിച്ച് പര്‍വതത്തിന് മുകളില്‍ നിന്ന് താഴേക്ക് ചാടുകയായിരുന്നു. എന്നാല്‍ ഇദ്ദേഹത്തിന് പാരഷൂട്ട് തുറക്കാൻ സാധിക്കാതെ വന്നതാണ് അപകടത്തിലേക്ക് നയിച്ചതെന്ന് കരുതുന്നു. 600 തവണയിലേറെ ബേസ് ജംപ് ചെയ്തിട്ടുണ്ട് ആൻഡ്രൂസ്. ഇദ്ദേഹം നിലവില്‍ ഭാര്യയ്ക്കൊപ്പം റൊമേനിയയിലെ ബുക്കാറസ്റ്റിലായിരുന്നു താമസം. ഇദ്ദേഹം ഒറ്റയ്ക്കാണ് ട്രെന്റിനോയില്‍ ബേസ് ജംപിനെത്തിയത്.ഇദ്ദേഹം താഴെ വീണ് മരിച്ചെന്ന വിവരം പ്രദേശത്തുണ്ടായിരുന്ന മറ്റൊരു ബേസ് ജംപിംഗ് താരമാണ് പൊലീസിനെ അറിയിച്ചത്. തുടര്‍ന്ന് രക്ഷാപ്രവര്‍ത്തകര്‍ ഹെലികോപ്റ്ററിലെത്തി മൃതദേഹം വീണ്ടെടുക്കുകയായിരുന്നു.