കൊച്ചി : യുവാവിനെ മര്‍ദ്ദിച്ച് പണവും മൊബൈല്‍ ഫോണും കവര്‍ന്ന കേസില്‍ ട്രാൻസ്ജെൻഡര്‍ അടക്കം രണ്ടുപേര്‍ പൊലീസ് പിടിയില്‍.എറണാകുളം കോതാട് മരോട്ടിപറമ്പില്‍ അനു ശ്രീനിവാസ് (31), ട്രാൻസ്ജെൻഡര്‍ കായംകുളം പുതുപ്പള്ളി ആര്‍.വി നിവാസില്‍ അനുശ്രീ (36) എന്നിവരാണ് പിടിയിലായത്. എറണാകുളം സെൻട്രല്‍ പൊലീസ് ആണ് ഇവരെ പിടികൂടിയത്.ശനിയാഴ്ച രാത്രി 8.30-ഓടെയാണ് കേസിനാസ്പദമായ സംഭവം നടന്നത്. എറണാകുളം കലാഭവൻ റോഡിലെ റെയില്‍വേ ക്രോസിന് സമീപം വെച്ച് മലപ്പുറം സ്വദേശിയായ യുവാവിനെ ഏഴോളം പേര്‍ അടങ്ങുന്ന സംഘം മര്‍ദ്ദിച്ച് അവശനാക്കി മൊബൈല്‍ ഫോണും 7000 രൂപയും കവരുകയായിരുന്നു.
എറണാകുളം സെൻട്രല്‍ പൊലീസ് ഇൻസ്പെക്ടര്‍ അനീഷ് ജോയിയുടെ നേതൃത്വത്തില്‍ പ്രിൻസിപ്പല്‍ സബ് ഇൻസ്‌പെക്ടര്‍ കെ.പി. അഖില്‍, സബ് ഇൻസ്‌പെക്ടര്‍മാരായ ഷാഹിന, അനൂപ്, അസി. സബ് ഇൻസ്‌പെക്ടര്‍ ഷാജി, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍മാരായ അനീഷ്, ഇഗ്നേഷ്യസ്, വിനോദ്, ശിഹാബ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.