ന്യൂഡല്‍ഹി: ദൂരദര്‍ശനിലെ ആദ്യകാല ഇംഗ്ലീഷ് വാര്‍ത്താ അവതാരകയായിരുന്നു ഗീതാഞ്ജലി അയ്യര്‍ അന്തരിച്ചു. 30 വര്‍ഷത്തോളം അവര്‍ ദൂരദര്‍ശനില്‍ ജോലി ചെയ്തിട്ടുണ്ട്.1971ലാണ് ഗീതാഞ്ജലി അയ്യര്‍ ദൂരദര്‍ശനിലെത്തുന്നത്. നാല് തവണ മികച്ച വാര്‍ത്താ അവതാരകക്കുള്ള പുരസ്കാരം നേടിയിട്ടുണ്ട്.
1989ല്‍ ഇന്ദിര ഗാന്ധി പ്രിയദര്‍ശനി അവാര്‍ഡും കരസ്ഥമാക്കി. വേള്‍ഡ് വൈഡ് ഫണ്ടിലും അവര്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. കൊല്‍ക്കത്തയിലെ ലോറെന്റോ കോളജിലാണ് ബിരുദം പൂര്‍ത്തിയാക്കിയത്. നാഷണല്‍ സ്കൂള്‍ ഓഫ് ഡ്രാമയില്‍ ഡിപ്ലോമ പഠനവും പൂര്‍ത്തിയാക്കി.
വാര്‍ത്താ അവതാരകയായി പേരെടുത്തതിന് ശേഷം കോര്‍പ്പറേറ്റ് കമ്യൂണിക്കേഷൻ, ഗവണ്‍മെന്റ് ലെസണ്‍, മാര്‍ക്കറ്റിങ് തുടങ്ങിയ മേഖലകളിലും പ്രവര്‍ത്തിച്ചു.