പത്തനംതിട്ട: പത്തനംതിട്ടയില്‍ അഞ്ച് പേരെ കടിച്ച നായക്ക് പേവിഷബാധ സ്ഥിരീകരിച്ചു. പത്തനംതിട്ട പെരുനാട്ടിലാണ് അഞ്ച് പേര്‍ക്ക് നായയയുടെ കടിയേറ്റത്.നായയെ നാട്ടുകാര്‍ തല്ലിക്കൊന്നിരുന്നു. പോസ്റ്റ്മോര്‍ട്ടത്തിലാണ് പേവിഷബാധ സ്ഥിരീകരിച്ചത്.കണ്ണൂരിലും തെരുവുനായയുടെ ആക്രമണമുണ്ടായി. കണ്ണൂരില്‍ അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിക്കാണ് നായയുടെ ആക്രമണത്തില്‍ പരിക്കുപറ്റിയത്.
ചമ്പാട് സ്വദേശിയായ പത്തുവയസ്സുകാരൻ മുഹമ്മദ് റഫാൻ റഹീസിനാണ് പരിക്കേറ്റത്. കൈക്കും കാലിനും ആഴത്തില്‍ കടിയേറ്റു. റഫാനെ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.