മലപ്പുറം: നഗരസഭാ പരിധിയിലെ വിവിധ സ്ഥലങ്ങളില്‍ തിങ്കളാഴ്ച രാത്രി നേരിയ ഭൂചലനം അനുഭവപ്പെട്ടു. ഇന്നലെ രാത്രി എട്ട് മണിക്ക് ശേഷമാണ് ഭൂചലനം അനുഭവപ്പെട്ടത്.കോട്ടപ്പടി, കുന്നുമ്മല്‍, കൈനോട്, കാവുങ്ങല്‍, വലിയങ്ങാടി, ഇത്തിള്‍പറമ്ബ്, വാറങ്കോട്, താമരക്കുഴി, മേല്‍മുറി ഭാഗങ്ങളിലാണ് ഭൂചലനം അനുഭവപ്പെട്ടത്. അസാധരണ ശബ്ദവും വിറയലും അനുഭവപ്പെട്ടതായി നാട്ടുകാര്‍ വ്യക്തമാക്കുന്നു. കാര്യമായ നാശനഷ്ടങ്ങളും സംഭവിച്ചിട്ടില്ല.