തിരൂര്‍: മലപ്പുറത്ത് ഓടിക്കൊണ്ടിരിക്കുന്ന ബസില്‍ നിന്നും വീണ് സ്കൂള്‍ വിദ്യാര്‍ഥിനികള്‍ക്ക് പരിക്ക്. തിരൂരങ്ങാടി വെന്നിയൂരില്‍ പൂക്കിപ്പറമ്ബ് വാളക്കുളം കെ എച്ച് എം എച്ച് എസ് സ്കൂളിലെ നാല് വിദ്യാര്‍ഥിനികള്‍ക്കാണ് പരിക്കേറ്റത്.വെന്നിയൂര്‍ കാപ്രാട് സ്വദേശി ചക്കംപറമ്ബില്‍ മുഹമ്മദ് ഷാഫിയുടെ മകള്‍ ഫാത്തിമ ഹിബ (14), വെന്നിയൂര്‍ മാട്ടില്‍ സ്വദേശി കളത്തിങ്ങല്‍ ഹബീബിന്റെ മകള്‍ ഫിഫ്ന (14), കാച്ചടി സ്വദേശി കല്ലുങ്ങല്‍ തൊടി അഷ്റഫിന്റെ മകള്‍ ഫാത്തിമ ജുമാന (13), കരുബില്‍ സ്വദേശി കാളങ്ങാട്ട് ബബീഷിന്റെ മകള്‍ അനന്യ (14) എന്നിവര്‍ക്കാണ് പരിക്കേറ്റത്.ചൊവ്വാഴ്ച വൈകുന്നേരം 4.25നാണ് സംഭവം. പരിക്കേറ്റവരെ ആദ്യം വെന്നിയൂര്‍ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പിന്നീട് ഇവിടെ നിന്നും കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. കോട്ടക്കലില്‍ നിന്ന് പരപ്പനങ്ങാടിയിലേക്ക് പോകുന്ന എൻ കെ ബി ബസില്‍ നിന്നാണ് വിദ്യാര്‍ഥിനികള്‍ തെറിച്ച് വീണത്.മുൻ വശത്തെ വാതിലിലൂടെ കുട്ടികള്‍ പുറത്തേക്ക് വീഴുകയായിരുന്നു. ബസ് അമിത വേഗതയിലായിരുന്നുവെന്ന് നാട്ടുകാര്‍ പറഞ്ഞു.
സംഭവം നടന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ തിരൂരങ്ങാടി മോട്ടോര്‍ വാഹന വകുപ്പ് നപടിയെടുത്തു. തിരൂരങ്ങാടി ജോയിന്റ് ആര്‍ടിഒ ഇൻ ചാര്‍ജ് സി കെ സുല്‍ഫിക്കര്‍ അപകട സ്ഥലവും പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിച്ചു. ബസ് ചെമ്മാടത്തി പരിശോധിക്കുകയും ബസ്സിന്റെ ഡോര്‍ ഉള്‍പ്പെടെ അപാകത കണ്ടെത്തിയതിനെ തുടര്‍ന്ന് ബസ്സിന്റെ ഫിറ്റ്നസ് റദ്ദ് ചെയ്തു.