തിരുവനന്തപുരം : പ്ലസ് ടു വിദ്യാർത്ഥിയും, കഴക്കൂട്ടം സ്വദേശിയും ആയ ആദർശിന് ഗിന്നസ് വേൾഡ് റെക്കോർഡ്. ഇരു കൈകളിലെയും ചെറു വിരൽ ഉപയോഗിച്ച് ഇംഗ്ലീഷ് അക്ഷരങ്ങൾ കുറഞ്ഞ സമയത്തിനുള്ളിൽ ടൈപ്പ് ചെയ്തതിനു ആണ് റെക്കോർഡ് ലഭിച്ചത്.2022ഡിസംബർ 27ന് ആയിരുന്നു ഗിന്നസ് റെക്കോർഡിന് അർഹമായ പ്രകടനം നടത്തിയത്. കഴക്കൂട്ടം ചന്തവിള ലക്ഷ്മി വിലാസം വീട്ടിൽ ഷിബു -ശാന്തി ദമ്പതികളുടെ മകനാണ് ആദർശ്.