ലണ്ടൻ : ലണ്ടനിലെ വെംബ്ലിയില്‍ ഇന്ത്യക്കാരി കൊല്ലപ്പെട്ടു. ഹൈദരാബാദ് സ്വദേശിയായ കൊന്തം തേജസ്വിനിയാണ് ( 27 ) ചൊവ്വാഴ്ച രാവിലെ ഫ്ലാറ്റില്‍ കുത്തേറ്റ് മരിച്ചത്.ഉന്നത വിദ്യാഭ്യാസത്തിനായി ലണ്ടനിലെത്തിയ തേജസ്വിനിയെ ഇതേ ഫ്ലാറ്റില്‍ താമസിച്ചിരുന്ന ബ്രസീലുകാരനാണ് ആക്രമിച്ചത്. ആക്രമണത്തിന്റെ കാരണം വ്യക്തമല്ല. ഫ്ലാറ്റിലെ താമസക്കാരിയായ 28കാരിക്കും കുത്തേറ്റെങ്കിലും പരിക്ക് ഗുരുതരമല്ല. തേജസ്വിനിയും സുഹൃത്തുക്കളും താമസിച്ചിരുന്ന ഫ്ലാറ്റിലേക്ക് കഴിഞ്ഞാഴ്ചയാണ് 24 കാരനായ ബ്രസീലുകാരൻ താമസത്തിനെത്തിയത്. സംഭവത്തില്‍ 23കാരനായ മറ്റൊരാളെ കൂടി പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.