ആന്ധ്രാപ്രദേശ് : ആന്ധ്രാപ്രദേശില്‍ ലോറിയിടിച്ച് മൂന്ന് ആനകള്‍ ചരിഞ്ഞു.ചിറ്റൂര്‍ ജില്ലയിലെ പലമനേരു മണ്ഡലത്തിലാണ് അപകടം നടന്നത്.ചിറ്റൂര്‍ പലമനേരു ദേശീയ പാതയില്‍ ജഗമര്‍ള ക്രോസില്‍ റോഡ് മുറിച്ചു കടക്കുന്നതിനിടെ ആനകളെ എതിരെ വന്ന ലോറി ഇടിക്കുകയായിരുന്നുവെന്ന് നാട്ടുകാര്‍ പറഞ്ഞു. ലോറി ഡ്രൈവറുടെ അശ്രദ്ധമൂലമാണ് സംഭവമുണ്ടായതെന്നും ഇയാള്‍ ഒളിവിലാണെന്നും അധികൃതര്‍ പറഞ്ഞു. വന്യജീവി സംരക്ഷണ നിയമത്തിലെ ബന്ധപ്പെട്ട വകുപ്പുകള്‍ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്യുകയും അതനുസരിച്ച് നടപടിയെടുക്കുകയും ചെയ്യുമെന്ന് വനംവകുപ്പ് അധികൃതര്‍ അറിയിച്ചു.