മുന്നാര്‍: യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹതയെന്ന് പൊലീസ്.കണ്ണൻദേവൻ കമ്പനി മാട്ടുപ്പെട്ടി എസ്റ്റേറ്റില്‍ കുട്ടിയാര്‍ ഡിവിഷനില്‍ കെ പാണ്ടി (28) ആണ് മരിച്ചത്. ഇയാളെ വീട്ടിലെ കട്ടിലില്‍ അനക്കമില്ലാതെ കിടക്കുന്ന നിലയില്‍ ഭാര്യ ഗായത്രി കണ്ടെത്തുകയായിരുന്നു.
ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു. തോട്ടം തൊഴിലാളിയായ ഇയാള്‍ ഭാര്യയുമായി സ്ഥിരമായി വഴക്കുണ്ടാക്കാറുണ്ടായിരുന്നെന്നു പൊലീസ് പറഞ്ഞു. കഴിഞ്ഞ ദിവസം ഭാര്യയ്ക്കു മര്‍ദനമേറ്റ സംഭവത്തില്‍ മൂന്നാര്‍ പൊലീസ് ഇരുവരെയും സ്റ്റേഷനിലേക്കു വിളിപ്പിച്ചിരുന്നു.
മൂന്നാര്‍ എസ്‌എച്ച്‌ഒ രാജൻ കെ.അരമനയുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണുമരണത്തില്‍ അസ്വാഭാവികത കണ്ടെത്തിയത്.തുടര്‍ന്ന് മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.