ആലപ്പുഴ: വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയെടുത്ത കേസില്‍ യുവതി അറസ്റ്റില്‍. തിരുവനന്തപുരം പേട്ട പാല്‍കുളങ്ങര പത്മനാഭം വീട്ടില്‍ നടാഷാ കോമ്പാറ (48) ആണ് അറസ്റ്റിലായത്.ആലപ്പുഴ നോര്‍ത്ത് പൊലീസാണ് അറസ്റ്റ് ചെയ്തത്.യുകെയില്‍ ജോലി വാഗ്ദാനം ചെയ്ത് ആലപ്പുഴ മാളികമുക്ക് സ്വദേശിയില്‍ നിന്ന് 5.50 ലക്ഷം രൂപ വാങ്ങി കബളിപ്പിച്ച കേസിലാണ് അറസ്റ്റ് ചെയ്തത്. സമാനമായ പരാതിയുണ്ടായതിനെ തുടര്‍ന്ന്, തിരുവനന്തപുരത്തെ ഓഫീസ് പൂട്ടി എറണാകുളം കേന്ദ്രീകരിച്ചായിരുന്നു ഇവര്‍ റിക്രൂട്ടിംഗ് ഏജൻസി നടത്തിയിരുന്നത്. തുടര്‍ന്ന്, നടത്തിയ അന്വേഷണത്തില്‍ ഇടപ്പള്ളിയില്‍ നിന്നാണ് നടാഷയെ അറസ്റ്റ് ചെയ്തത്.എറണാകുളം സെൻട്രല്‍ സ്റ്റേഷനിലും നടാഷക്കെതിരെ കേസ് നിലവിലുണ്ട്.