തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയനോട് നൂറു കോടി ആവശ്യപ്പെട്ട് ഭീഷണി സന്ദേശം അയച്ച കേസിലെ പ്രതിയെ കാട്ടാക്കട പൊലീസ് പിടികൂടി.കാട്ടാക്കട അമ്ബലത്തിന്‍കാല സ്വദേശി അജയ് കുമാര്‍ ആണ് പിടിയിലായത്. നൂറു കോടിരൂപ അക്കൗണ്ടില്‍ ഇട്ടില്ലെങ്കില്‍ മുഖ്യമന്ത്രിയും മരുമകനും പണി വാങ്ങും എന്നായിരുന്നു സന്ദേശം. രണ്ടാഴ്ച മുമ്ബായിരുന്നു ഭീഷണി. സന്ദേശം അയക്കാനുപയോഗിച്ച ഫോണ്‍ കസ്റ്റഡിയിലെടുത്തു.