കണ്ണൂര്‍: നഗരത്തിലെ ലോഡ്ജില്‍ വൃദ്ധ ദമ്പതികളെ മരിച്ച നിലയില്‍ കണ്ടെത്തി. കുറുവ സ്വദേശികളായ പി. രാധാകൃഷ്ണൻ(77), പി.കെ.യമുന(74) എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. വൈകുന്നേരം മകൻ ഷമല്‍ റൂമിലെത്തിയപ്പോഴാണ് ഇരുവരും അനക്കമില്ലാത്ത നിലയില്‍ കിടക്കുന്നത് കണ്ടത്.
കണ്ണൂര്‍ മുത്തപ്പൻകാവിനു സമീപത്തെ ലോഡ്ജിലായിരുന്നു സംഭവം. ഇവിടെ ഉച്ചയോടെ മുറിയെടുത്ത ദമ്പതികളെ വൈകുന്നേരത്തോടെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.
ഉടൻ തന്നെ റിസപ്ഷനില്‍ വിവരമറിയിക്കുകയായിരുന്നു. മുറിയെടുക്കുന്ന സമയത്ത് മകള്‍ ഷംന കൂടെയുണ്ടായിരുന്നതായാണ് വിവരം. മരണകാരണം വ്യക്തമല്ല. ജീവനൊടുക്കിയതാണെന്നാണ് നിഗമനം.