കാഞ്ഞാണി: വില്‍പനക്കായി സൂക്ഷിച്ച 10.72 ഗ്രാം എം.ഡി.എം.എയും 10 കിലോ കഞ്ചാവുമായി മണലൂര്‍ സ്വദേശികളായ സഹോദരങ്ങള്‍ അറസ്റ്റില്‍.മണലൂര്‍ രാജീവ് നഗറില്‍ താമസിക്കുന്ന പുളിക്കൻ വീട്ടില്‍ അജിലും സഹോദരൻ അജിത്തുമാണ് പിടിയിലായത്. വാടാനപ്പള്ളി റേഞ്ച് എക്സൈസ് സംഘം ആണ് അറസ്റ്റ് ചെയ്തത്.