തമിഴ്നാട് : തമിഴ്നാട്ടില്‍ കാറും ബസും കൂട്ടിടിച്ച് അഞ്ചു പേര്‍ മരിച്ചു. 43 പേര്‍ക്കു പരിക്കേറ്റു. തിരുച്ചിറപ്പള്ളി ജില്ലയിലെ മണപ്പാറയ്ക്കു സമീപമായിരുന്നു അപകടം.തമിഴ് സ്റ്റേറ്റ് എക്സ്പ്രസ് ട്രാൻസ്പോര്‍ട്ട് കോര്‍പറേഷ(എസ്‌ഇടിസി) ബസും കാറുമാണു കൂട്ടിയത്.കാറിലുണ്ടായിരുന്നവരാണു മരിച്ചത്.റോഡ് മീഡിയനില്‍ ഇടിച്ച കാര്‍ ബസിലും ഇടിച്ചു. ഇതേത്തുടര്‍ന്ന് കൂട്ടിയിടി ഒഴിവാക്കാൻ ബസ് ഡ്രൈവര്‍ ഇടത്തോട്ടു വെട്ടിച്ചപ്പോള്‍ ബസ് നിയന്ത്രണം വിട്ട് കുഴിയിലേക്കു മറിഞ്ഞു.