കൊല്ലം : ജില്ലയില്‍ എലിപ്പനി ഭീതി വീണ്ടും ഉയരുന്നു. രണ്ട് ദിവസം മുമ്ബ് മരിച്ച കൊട്ടാരക്കര കുളക്കട സ്വദേശിയുടെ മരണമാണ് എലിപ്പനി മൂലമാണെന്ന് സ്ഥിരീകരിച്ചത്.ഒരാഴ്ചക്കിടെ എലിപ്പനി ബാധിച്ച് ആശുപത്രിയിലെത്തുന്നവരുടെ എണ്ണത്തിലും വര്‍ദ്ധനവുണ്ടായിട്ടുണ്ട്. ഡെങ്കിപ്പനിയുടെ എണ്ണത്തിലും വര്‍ദ്ധനവുണ്ടായിട്ടുണ്ട്.20ന് ഏഴ് പേര്‍ക്ക് ഡെങ്കിപ്പനിയും 21ന് ഏഴുപേര്‍ക്ക് എലിപ്പനിയും സ്ഥിരീകരിച്ചിട്ടുണ്ട്. ജില്ലയുടെ കിഴക്കൻ മേഖലകളായ അച്ചൻകോവില്‍, അലയമണ്‍, ഇടമുളയ്ക്കല്‍, പിറവന്തൂര്‍, വെട്ടിക്കവല, ആദിച്ചനല്ലൂര്‍ എന്നിവിടങ്ങളിലാണ് എലിപ്പനി, ഡെങ്കിപ്പനി രോഗികള്‍ അധികമുള്ളത്. ഡെങ്കിപ്പനി ബാധിച്ച് ചികിത്സ തേടുന്നവരുടെ എണ്ണം ദിനംപ്രതി വര്‍ദ്ധിച്ചിരിക്കുകയാണ്.