ആലക്കോട്: ബുളളറ്റില്‍ കടത്തുകയായിരുന്ന മൂന്നര കിലോ കഞ്ചാവ് സഹിതം ഒറ്റത്തൈ സ്വദേശികളായ രണ്ടുയുവാക്കളെ ആലക്കോട് പൊലിസ് അറസ്റ്റു ചെയ്തു.ഒറ്റത്തൈയ്യിലെ പുത്തന്‍ പുരയില്‍ അലക്സ് ഡൊമിനിക്ക്(23) ഊഴികാട്ട് വിമലേഷ്(21) എന്നിവരെയാണ് ആലക്കോട് എസ് ഐ പി.വിജേഷും സംഘവും അറസ്റ്റു ചെയ്തത്. തിങ്കളാഴ്ച്ച പുലര്‍ച്ചെ രണ്ടരയോടെയാണ് ആലക്കോട് പാലത്തിന് അടുത്തുവെച്ചു പട്രോളിങ് ഡ്യൂട്ടിക്കിടെ സംശയം തോന്നി പൊലിസ് വാഹനപരിശോധന നടത്തുന്നതിനിടെയാണ് വന്‍കഞ്ചാവ് ശേഖരം സഹിതം ഇരുവരും പിടിയിലായത് ബുളളറ്റിലാണ് കഞ്ചാവ് കടത്തിയിരുന്നത്.കാസര്‍കോട്- കര്‍ണാടക അതിര്‍ത്തിയില്‍ നിന്ന് വാങ്ങി മലയോരത്തേക്ക് കടത്തുകയായിരുന്നു കഞ്ചാവ്. അലക്സ് ഡൊമിനിക്കിന്റെയാണ് ബുളളറ്റ് ഇരുവരും സുഹൃത്തുക്കളാണ്. രണ്ടു പാക്കറ്റുകളിലാക്കി ബാഗില്‍ ഒളിപ്പിച്ചുവെച്ച നിലയിലായിരുന്നു. കഞ്ചാവ് ലഹരിക്കടത്ത് സംഘത്തിലെ ഏജന്റുമാരാണ് ഇരുവരുമെന്നാാണ് പൊലിസിന് ലഭിച്ച സൂചന. മംഗളൂരില്‍ നിന്നും മറ്റുമായി കഞ്ചാവ് ശേഖരിച്ചു ബുളളറ്റില്‍ കറങ്ങി വില്‍പനനക്കാര്‍ക്ക് എത്തിച്ചുകൊടുക്കുകയാണെന്നാണ് സൂചന. കാര്യമായ ജോലിയൊന്നുമില്ലതെ കറങ്ങി നടക്കുന്ന സംഘത്തില്‍പ്പെട്ടവരാണ് ഇരുവരും.മലയോരം കേന്ദ്രീകരിച്ചു വര്‍ധിച്ചു കൊണ്ടിരിക്കുന്ന ലഹരി മാഫിയ സംഘങ്ങളുമായി ഇവര്‍ക്ക് ബന്ധമുണ്ടോയെന്നും പൊലിസ് പരിശോധിക്കുന്നുണ്ട്.