പട്ടാമ്പി : കുപ്പിയില്‍ പെട്രോള്‍ നല്‍കാത്തതിന് തൃത്താല ഞാങ്ങാട്ടിരിയിലെ പമ്പ് ജീവനക്കാരെ രണ്ടംഗ സംഘം മര്‍ദ്ദിച്ചു.തലക്ക് പരിക്കേറ്റ ഇരുവരെയും പട്ടാമ്പി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. തൃത്താല ഞാങ്ങാട്ടിരിയിലെ പെട്രോള്‍ പമ്പ് മാനേജര്‍ തട്ടത്താഴത്ത് വീട്ടില്‍ ആഷിഫ് 28, ജീവനക്കാരനായ തൃത്താല കണ്ണന്നൂര്‍ സ്വദേശി കൃഷ്ണപ്രസാദ് എന്നിവര്‍ക്കാണ് തലയ്ക്ക് പരിക്കേറ്റത്. ഞായറാഴ്ച രാത്രി 8 മണിയോടെയായിരുന്നു സംഭവം.പെട്രോള്‍ പമ്പില്‍ എത്തിയ രണ്ടുപേര്‍ കുപ്പിയില്‍ പെട്രോള്‍ വാങ്ങാന്‍ വന്നതായിരുന്നു. എന്നാല്‍ പമ്പുകളില്‍ നിന്ന് കുപ്പിയില്‍ പെട്രോള്‍ നല്‍കരുതെന്ന നിയമം വീണ്ടും കര്‍ശനമാക്കിയതിനാല്‍ കുപ്പിയില്‍ പെട്രോള്‍ തരുവാന്‍ നിവൃത്തിയില്ലെന്ന് ജീവനക്കാര്‍ മറുപടി നല്‍കി , ഇതില്‍ പ്രകോപിതരാകുകയും, പിന്നീട് ഇടിവള ഉപയോഗിച്ച് തങ്ങളെ മര്‍ദ്ദിക്കുകയായിരുന്നുവെന്ന് പമ്പ് ജീവനക്കാര്‍ പറഞ്ഞു.പരിക്കേറ്റ ഇരുവരെയും പട്ടാമ്പിയിലെ താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടുപോയി.